വയനാട്‌ മരക്കടവ് മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി ആടിനെ കൊന്നു

പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി ആടിനെ കൊന്നു. ഇന്നലെ വൈകുന്നേരം പുളിമൂട്ടിൽ ബെന്നിയുടെ ഒരാടിനെ കൊല്ലുകയും രണ്ട് ആടുകളെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പുലി അടുത്തുള്ള ഉറുമ്പിൻകരോട്ട് ബിജുവിന്റെ രണ്ടര മാസം ചെനയുള്ള ആടിനെ കൂട്ടിൽ കയറി കൊന്ന് കുറെ ഭാഗം ഭക്ഷിച്ചു. രാവിലെയാണ് വീട്ടുകാർ ആടിനെ പുലി കൊന്ന കാര്യം അറിഞ്ഞത്. പരിസരത്ത് പുലിയുടെ കാൽപ്പാടുകൾ ഉണ്ട്. പഞ്ചായത്ത് മെമ്പർമാരായ ജിഷ സെബാസ്റ്റ്യൻ, സണ്ണി ജോസഫ്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ഉദ്യോഗസ്ഥർ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഇവിടം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു സ്ഥലം സന്ദർശിച്ചു. കൂടു വെച്ച് പുലിയെ പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights