വെള്ളമുണ്ട : പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി , പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി 14 വർഷത്തെ തടവും 130000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട സ്‌റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. ആർ സുനിൽ കുമാർ ശിക്ഷ വിധിച്ചത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി എൻ മുരളീധരൻ കേസിൽ ആദ്യാന്വേഷണം നടത്തുകയും തുടർന്ന് സബ് ഇൻസ്പക്ടറായിരുന്ന എം പി ഷാജി അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.









