പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്. പാറക്കെട്ടില്‍ നിന്നും താഴ്ചയിലേക്ക് വീണ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിക്കൊപ്പം അപകടത്തില്‍പ്പെട്ട കോയമ്പത്തൂര്‍ സ്വദേശി ഭരത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights