Advertisement

I’m Game OTT: ദുൽഖറിന്റെ ഐ ആം ഗെയിം ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

I’m Game OTT Release Date & Platform: ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി നിഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘ഐ ആം ഗെയിം’ ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാർ. തിയേറ്റർ റിലീസിന് ശേഷം സിനിമയുടെ ഡിജിറ്റൽ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകരും സിനിമാപ്രേമികളും. സെപ്റ്റംബർ 3-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് 2 മാസങ്ങൾക്കിപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്. ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ചൂതുകളിയുടെയും നിയമവിരുദ്ധ വാതുവെപ്പുകളുടെയും അധോലോക പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ വേഫെയറർ ഫിലിംസ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ‘ഡാൻ’ എന്ന നായക കഥാപാത്രമായി ദുൽഖർ സൽമാൻ തന്റെ കരിയറിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ലുക്കിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും ഇമോഷണൽ മുഹൂർത്തങ്ങളും കോർത്തിണക്കിയ പ്രകടനമാണ് ദുൽഖർ കാഴ്ച വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights