മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹര’ത്തിലെ ആദ്യ ഗാനം ‘സുന്ദര രാവണൻ’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം എംജി ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിലെ ആദ്യ ഗാനം ‘സുന്ദര രാവണൻ’ ലിറിക്കൽ വീഡിയോ രൂപത്തിൽ പുറത്തിറങ്ങി. സോണി മ്യൂസിക് മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രേക്ഷകർക്കു മുന്നിലെത്തിയത്. ക്രിസ്മസ് തലേന്നായ ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ജേക്സ് ബിജോയ് ആണ് ഗാനത്തിന്റെ സംഗീതം ഒരുക്കിയത്. സംഗീത സംവിധാനത്തിനൊപ്പം അറേഞ്ച്മെന്റും പ്രൊഡക്ഷനും അദ്ദേഹം തന്നെ നിർവഹിച്ചു. ബി കെ ഹരിനാരായണൻ രചിച്ച വരികൾ എം ജി ശ്രീകുമാർ ആലപിച്ചിരിക്കുന്നു.


















Leave a Reply