ഏത് നാട്ടിൽ ചെന്നാലും ഒരു നേരമെങ്കിലും ഒരു ഉരുള ചോറ് കഴിച്ചില്ലെങ്കിൽ മലയാളികൾക്ക് തൃപ്തിയാകില്ല. എന്നാൽ കൊളസ്ട്രോളും ഷുഗറും പ്രഷറുമൊക്കെ പേടിച്ച് അരിയാഹാരം പലരും അകറ്റിനിർത്തിയിരിക്കുകയാണ്. എന്നാൽ തവിടരി അല്ലെങ്കിൽ തവിടോടു കൂടിയ അരി തിരഞ്ഞെടുത്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെള്ളയരി, മട്ട അരി എന്നിവയെ അപേക്ഷിച്ച് നിരവധി ആരോഗ്യഗുണങ്ങൾ തവിടരിക്ക് ഉണ്ട്. വെള്ളയരി അല്ലെങ്കിൽ പച്ചരി പോലുള്ളവ ഉപയോഗിച്ച് ഉണ്ടാക്കുന്ന അരിയാഹാരങ്ങളിൽ കലോറി കൂടുതലായതു കൊണ്ട് തന്നെ ഭാവിയിൽ പ്രമേഹമോ ഹൃദ്രോഗ സാധ്യതയോ ഉണ്ടാകാം. മട്ട അരിയിലും വെറും മൂന്ന് ശതമാനം മാത്രമാണ് തവിട് അടങ്ങിയിരിക്കുന്നത്. അതിൽ കൂടുതൽ കൃത്രിമ നിറം കലർന്നതുമാകും.
ആരോഗ്യബോധം വർധിച്ചതോടെ പലരും ഇന്ന് തവിടരി ഉപയോഗിക്കുന്നുണ്ട്. അരിയുടെ പുറംതൊലിയായ തവിട് (Bran Layer) നീക്കം ചെയ്യാതെ സംസ്കരിച്ചെടുക്കുന്നതാണ് തവിടരി. ഈ തവിട് പാളിയിലാണ് ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളത്. നാരുകളും ജീവകങ്ങളും ധാതുക്കളും എസൻഷ്യൽ ഫാറ്റി ആസിഡുകളും തവിടരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ബി1 (തയമിൻ), ബി3, ബി6, വിറ്റാമിൻ ഇ തുടങ്ങിയ ജീവകങ്ങളും മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, അയൺ, സിങ്ക്, സോഡിയം, പൊട്ടാസ്യം, കോപ്പർ, സെലിനിയം, മാൻഗനീസ് തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ ഊർജോത്പാദനം, നാഡീവ്യവസ്ഥയുടെ പ്രവർത്തനം, അസ്ഥികളുടെ ആരോഗ്യം എന്നിവയ്ക്ക് സഹായകമാണ്. ആന്റിഓക്‌സിഡന്റ്, ആന്റിഇൻഫ്‌ളമേറ്ററി, ആന്റികൊളസ്‌ട്രോൾ ഗുണങ്ങളുള്ള തവിടരി രക്തസമ്മർദം നോർമലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ മെറ്റബോളിസം ക്രമപ്പെടുത്താനും സഹായിക്കുന്നു.കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്
തവിടരിയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ ഫൈബർ അഥവാ ഭക്ഷ്യ നാരുകളുടെ അളവാണ്. വെള്ളയരി പ്രോസസ് ചെയ്യുമ്പോൾ ഈ നാരുകൾ ഇല്ലാതാകുന്നു. തവിടരിയിൽ അടങ്ങിയ ഭക്ഷ്യനാരുകൾ,
ദഹനം മെച്ചപ്പെടുന്നു
മലബന്ധം കുറയുന്നു
കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു.
പ്രമേഹ നിയന്ത്രണത്തിന് സഹായകരം
തവിടരിയുടെ ഗ്ലൈസെമിക് ഇൻഡക്സ് (GI) വെള്ളയരിയെക്കാൾ കുറവാണ്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരില്ല.
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസ് നില സ്ഥിരതയോടെ നിലനിർത്താൻ സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക് നല്ലത്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
തവിടരിയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, സെലീനിയം, ആന്റിഓക്സിഡന്റുകൾ എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് തവിടരി നല്ലൊരു ഭക്ഷണമാണ്.
വിശപ്പ് അമിതമായി തോന്നിപ്പിക്കില്ല.
അനാവശ്യ സ്നാക്കുകൾ കഴിക്കുന്നത് കുറയുന്നു
കലോറി നിയന്ത്രണത്തിന് സഹായകമാകുന്നു
ആന്റിഓക്സിഡൻ്റുകൾ
തവിടരിയിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നു.
കോശനാശം കുറയ്ക്കുന്നു
വാർദ്ധക്യലക്ഷണങ്ങൾ വൈകിപ്പിക്കുന്നു
പ്രതിരോധശേഷി വർധിപ്പിക്കുന്നു
ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു
തവിടരിയിലെ നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയുന്നു
ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കാൻ സഹായിക്കുന്നു
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യമായി കഴിക്കുന്നവർ ചെറിയ അളവിൽ തുടങ്ങുക.
കൂടുതൽ സമയം കുതിർത്തുവെച്ചാൽ പാചകം എളുപ്പമാകും.
തവിടരി സമീകൃത ഭക്ഷണത്തിന്റെ ഭാഗമാക്കാം.









