മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയനിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 30-ന് തിരുവനന്തപുരം പട്ടം ക്ഷീരഭവനിലുള്ള മിൽമ ഹെഡ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യത
എസ്.എസ്.എൽ.സി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
പ്രായപരിധി
പരമാവധി 40 വയസ്.
കെ.സി.എസ്. നിയമപ്രകാരം അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
എസ്.സി/എസ്.ടി: 5 വർഷം
ഒ.ബി.സി/മുൻ സൈനികർ: 3 വർഷം
കരിയര്‍ വാര്‍ത്തകള്‍ ഉടന്‍ അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.
ഇവിടെ ക്ലിക്ക് ചെയ്യുക
ശമ്പളം
പ്രതിമാസം ?19,000 (കണ്‍സോളിഡേറ്റഡ്)
കൂടാതെ ?3,000 അറ്റന്‍ഡന്‍സ് ബോണസ്
ആകെ പ്രതിമാസം ?22,000 വരെ ലഭിക്കും.
അഭിമുഖത്തിന് ഹാജരാകുമ്പോള്‍ കരുതേണ്ട രേഖകള്‍
പ്രായം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്
വിദ്യാഭ്യാസ യോഗ്യതയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍
ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
https://milmatrcmpu.com/event_detail/walk-in-interview-for-appointment-of-office-attender-30062026









