മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി മെഡിക്കല്‍ കോളേജില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കടന്ന് കളഞ്ഞു. വിഷം കഴിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പെരുമ്പിലാവ് ആനക്കല്ലില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയും കടവല്ലൂര്‍ ആനക്കല്ല് സ്‌കൂള്‍മേട് വീട്ടില്‍ താമസക്കാരനുമായ മുത്തു (29) ആണ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള കടുത്ത വൈരാഗ്യത്തെ തുടര്‍ന്നാണ് സ്വന്തം മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശേഷം മുത്തുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ജൂലൈ 5ാം തീയതി രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയായ മുത്തുവിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളായ ഏഴ് വയസ്സുകാരനും ആറ് വയസ്സുകാരിക്കും വിഷം കലക്കി നല്‍കിയത്. പെരുമ്പിലാവ് മുക്കിലപ്പീടികയിലുള്ള മുത്തുവിന്റെ സഹോദരി കവിതയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.മക്കള്‍ വിഷം കുടിച്ചതിന് പിന്നാലെ മുത്തുവും ഇതേ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. അവശനിലയിലായ മുത്തുവിനെയും കുട്ടികളെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഇരു കുട്ടികളും നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (കഇഡ)തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം പൊലീസ് ആശുപത്രിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights