കാരാടിയിൽ വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുൻ പോലീസ് ഉദ്യോഗസ്ഥനെന്ന് പ്രാഥമിക നിഗമനം

താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.തരിയോട് സ്വദേശിയായ ഇയാൾ കല്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസ് റോഡിൽ ആണ് ഇപ്പോൾ താമസിക്കുന്നത്.വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ജോസഫ് സംഭവമറിഞ്ഞ് താമരശ്ശേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights