മറഡോണയേയും പിന്നിലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തി മെസി; ഒപ്പം നാണക്കേടിന്റെയും

അറ്റ്‌ലാന്റ : ലോകകപ്പില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍, റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് മെസി പുതുക്കിയത്. ഈജിപ്തിനെതിരെ നേടിയ ഗോളോടെ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം 21 ആയി. ലോകകപ്പില്‍ 21 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായും മെസി മാറി.തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലാണ് മെസ്സി ഗോള്‍ നേടുന്നത്, ഇതും റെക്കോര്‍ഡാണ്. കൂടാതെ, ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോര്‍ഡും (8 എണ്ണം ) മെസി മറികടന്നു. മത്സരത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയ്ക്കായി നേടിയ ആദ്യ ഗോളിന് പാസ് നല്‍കിയത് മെസിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ഒന്‍പതാമത്തെ അസിസ്റ്റാണിത്.

അതേസമയം മത്സരത്തില്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും മെസി കരസ്ഥമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ താരമായും മെസി മാറി. ഈജിപ്തിനെതിരായ മത്സരത്തില്‍ 15-ാ ം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മെസി പാഴാക്കിയത്. ലോകകപ്പില്‍ മെസി പാഴാക്കിയ നാലാമത്തെ പെനാല്‍റ്റിയാണിത്. ഒരു ലോകകപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുന്ന ആദ്യ താരവും മെസിയാണ്.2018 ലോകകപ്പില്‍ ഐസ്ലന്‍ഡിനെതിരെയും, 2022 ലോകകപ്പില്‍ പോളണ്ടിനെതിരെയും ഈ ലോകകപ്പില്‍ ഓസ്ട്രിയക്കെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ, തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരമെന്ന റെക്കോര്‍ഡും മെസിക്കായി. കരിയറില്‍ ഇത് 34-ാം തവണയാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. അര്‍ജന്റീനയ്ക്കായി എട്ടാം തവണയും. നിലവില്‍ ഏഴ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ മെസിയും ഫ്രാന്‍സിന്റെ എംബാപെയും തമ്മിലും ശക്തമായ മത്സരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights