കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ

കൊളംബോ: ഇന്ത്യന്‍ ടീമിനെപ്പോലെ മികച്ച രീതിയില്‍ കളിച്ചാല്‍ ലോകകപ്പ് നേടാന്‍ കഴിയുമെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. 2025 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടാണ് കപ്പ് നേടാനായത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ പാകിസ്ഥാനും കിരീടം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.2025 ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം നോക്കൂ, മികച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞതിനാലാണ് അവര്‍ ജയിച്ചത്. ഞങ്ങളും അതുപോലെ തന്നെ മികച്ച രീതിയില്‍ കളിക്കണം. അങ്ങനെ ചെയ്താല്‍ മാത്രമേ കിരീടം നേടാനാകൂ” എന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
2027 വരെ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകുന്ന ടൂര്‍ണമെന്റുകള്‍ക്ക് ഹൈബ്രിഡ് മോഡല്‍ പിന്തുടരാന്‍ രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളും ഐ സി സിയുമായി ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശ്രീലങ്കയില്‍ ആണ് പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണമെന്റിനുടനീളം ഒരേ ഹോട്ടലില്‍ താമസിക്കാനാകുന്നത് ഒരു മുന്‍തൂക്കം നല്‍കുന്ന ഘടകമാണെന്ന് ആഘ പറഞ്ഞു.
‘ഇത് ഒരു മുന്‍തൂക്കം തന്നെയാണ്. മറ്റ് ടീമുകള്‍ വിവിധ വേദികളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യേണ്ടിവരും. ഞങ്ങള്‍ കൊളംബോയിലെ വിവിധ ഗ്രൗണ്ടുകളില്‍ കളിക്കുമെങ്കിലും ഒരേ ഹോട്ടലില്‍ തന്നെയായിരിക്കും താമസം. എന്നാല്‍ നല്ല ക്രിക്കറ്റ് കളിക്കാതെ ജയിക്കാനാകുമെന്ന് അര്‍ത്ഥമില്ല,” പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights