മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ് ഉൾപ്പെടെ പ്രമുഖ താരങ്ങൾ; ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ ടീം പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. ലിയോണൽ മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, റോമേറോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബർ 11ന് വെനിസ്വേലയെയും 14ന് പ്യുർടോ റിക്കയെയുമാണ് അർജന്റീനക്ക് നേരിടാനുള്ളത്.എമിലിയാനോ മാർട്ടിനെസ്, ജെറോനിമോ റുല്ലി, വാൾട്ടർ ബെനിറ്റസ്, ഫാകുണ്ടോ കാംബെസെസ് എന്നിവരാണ് ഗോൾകീപ്പർമാർ. ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, ലിയനാർഡോ ബലേർഡി,ബെൻഫിക്ക, മാർക്കോസ് സെനെസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരാണ് ഡിഫൻഡർമാർ. ലിയാൻഡ്രോ പരേഡെസ്, അനിബൽ മൊറേനോ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, നിക്കോ പാസ്, ജിയോവാനി ലോ സെൽസോ, അലക്സിസ് മാക് അലിസ്റ്റർ, തിയാഗോ അൽമാഡ, ജിയുലിയാനോ സിമിയോണി,നിക്കോളാസ് ഗോൺസാലസ്, ഫ്രാങ്കോ മസ്റ്റാൻ്റുവോനോ,ലയണൽ മെസ്സി,ജുവാൻ മാനുവൽ ലോപ്പസ്, ലൗടാരോ മാർട്ടിനെസ് എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights