തിയേറ്റര്‍ പൂരപ്പറമ്പാക്കുവാന്‍ ഭരത്ചന്ദ്രന്‍ വരുന്നു; റീ റിലീസ് ടീസര്‍ പുറത്തു വിട്ട് സുരേഷ് ഗോപി

മലയാളത്തിലും തമിഴിലുമൊക്കെ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ ഛോട്ടാ മുംബൈയും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും ബിഗ് സ്‌ക്രീനുകള്‍ ഇളക്കി മറിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപി നായകനായ കമ്മീഷണര്‍ ആണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്.ഛോട്ടാ മുംബൈ, ദേവദൂതന്‍ തുടങ്ങിയ സിനിമകള്‍ റീമാസ്റ്റര്‍ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണറിന്റെ റീമാസ്റ്റര്‍ വര്‍ക്കിന്റെ പിന്നിലും. 4K യില്‍ ഡോള്‍ബി അറ്റ്‌മോസിലാണ് കമ്മീഷണര്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. സുരേഷ് ഗോപിയുടെ സോഷ്യല്‍ മീഡിയിലൂടെയാണ് റീ മാസ്റ്ററിങ് ട്രൈലെര്‍ പുറത്തു വിട്ടിരിക്കുന്നത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണര്‍. ആ ചിത്രത്തിനു വേണ്ടി ഒതുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി കമ്മീഷണര്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പര്‍ താര പദവിയില്‍ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമന്‍ രഘു, വിജയരാഘവന്‍, ഗണേഷ് കുമാര്‍, രാജന്‍ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights