ഖുറേഷി എബ്രഹാം 6 ദിവസത്തിലെത്തും; നിലവില്‍ ‘സ്റ്റീഫൻ’ തിയറ്ററുകളില്‍

എമ്പുരാൻ തിയറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ലൂസിഫർ വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഇന്ന് മുതലാണ് ലൂസിഫർ റി റിലീസ് ചെയ്തത്. എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന്  ആശിർവാദ് സിനിമാസിന്റെ സാരഥി ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

2019ൽ ആയിരുന്നു ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് എന്ന സംവിധായകന് മലയാളികൾക്ക് സമ്മാനിച്ച ചിത്രം ചെറുതല്ലാത്ത ഓളമായിരുന്നു തിയറ്ററുകളിൽ സമ്മാനിച്ചത്.  സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27 നു റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാളിലൊരാളായ ആന്റണി പെരുമ്പാവൂർ എന്നുവരുൾപ്പെടെയുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights