കള്ളാടി മണ്ണിടിച്ചില്‍: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

വയനാട്: ആനക്കാംപൊയില്‍ കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
വയനാട് ജില്ലാ കളക്ടര്‍, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (റോഡ്‌സ്) എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.കാലവര്‍ഷം ശക്തി പ്രാപിക്കുന്ന വേളയില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് നിര്‍മ്മാണം തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights