താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. അപകടത്തില്‍ തകര്‍ന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായി വരുന്നതേയുള്ളൂ.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തില്‍ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലും ചുരത്തില്‍ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരം വീണുള്ള അപകടവും ഉണ്ടായിരിക്കുന്നത്. മരം വീണതിനെ തുടര്‍ന്ന് നിലവില്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. റോഡിലെ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.കോഴിക്കോട് – മൈസൂര്‍ ദേശീയപാതയിലെ (NH-766) പ്രധാന വാര്‍ത്തകളും, അറിയിപ്പുകളും ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു









