കൽപറ്റ:കാലവര്‍ഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ നാളെ (ജൂലൈ 11) രാവിലെ 11 മണി മുതൽ അഞ്ച് സെ.മീ കൂടി (മൊത്തം 10 സെ.മീ.) ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. പുഴയിലെ നീരൊഴുക്ക് വർധിക്കാനും പുഴയിലെ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ കാരാപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾക്ക അഞ്ച് സെ.മീ കൂടി ഉയര്‍ത്തും









