ആടിത്തിമിര്‍ക്കാന്‍ ‘പൊടിപൂരം’…ആക്ഷന്‍ കോമഡിയുമായി അഭിമന്യു തിലകനും ബിബിനും

അഭിമന്യു ഷമ്മി തിലകന്‍, ബിബിന്‍ ജോര്‍ജ്, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പൊടിപൂരം ‘. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധര്‍, ശ്രീജിത്ത് രവി, സുധീര്‍ സുകുമാരന്‍, അങ്കിത് മാധവ്, നന്ദന്‍ ഉണ്ണി, അബിന്‍ ബിനോ, എന്‍ എം ബാദുഷ, അന്‍സജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ത്രികാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ പി ശിവപ്രസാദ്, അമീര്‍ കൊച്ചിന്‍, നിവിന്‍ ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു. പ്രശസ്ത ഹൊറര്‍ നോവലെഴുത്തുക്കാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. അന്‍സാജ് ഗോപി എഴുതുന്ന വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം പകരുന്നത്.സഹ നിര്‍മ്മാണം- ബോണി അസ്സനാര്‍, അഭിമന്യു കൃഷ്ണന്‍, എഡിറ്റര്‍- ജിത്ത് ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ ജെ വിനയന്‍, പ്രൊജക്ട് കോ ഓര്‍ഡിനേഷന്‍- ഹരീഷ് എ വി, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്- സ്റ്റീഫന്‍ വള്ളിയറ (ടെക് ഫിലിം), ഫിനാന്‍സ് കണ്‍ട്രോളര്‍- സുജിത്ത് സുധാകര്‍, സൗണ്ട് ഡിസൈന്‍- ഹരി നാരായണന്‍, സൗണ്ട് മിക്‌സിംഗ്- അജിത് എ ജോര്‍ജ്ജ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ബി.സി ക്രിയേറ്റീവ്‌സ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- മനു കെ തങ്കച്ചന്‍, സ്റ്റില്‍സ്- ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈന്‍- റോസ് മേരി ലില്ലു, മാജിക് മൊമെന്റ്‌സ്, വിതരണം- ഫസ്സ് ക്ലാസ്സ് ഫിലിംസ് ത്രൂ
ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ്. പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. പി.ആര്‍.ഒ- എ എസ് ദിനേശ്, പി.ശിവപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights