ദേവിയായി അഭിനയിക്കുമ്പോൾ ഭയങ്കരമായി ബുദ്ധിമുട്ടി, ചെരിപ്പിടാതെ പൊരി വെയിലത്ത് നിന്നു; റോജ

തമിഴ് സിനിമയിലെ ആരാധകർ ഏറെയുള്ള നടിയാണ് റോജ. മലയാളി മാമ്മന് വണക്കം എന്ന സിനിമയിലൂടെ മലയാളികൾക്കും നദി സുപരിചിതയാണ്. തമിഴ് സിനിമയിലെ ദേവിവേഷങ്ങൾ റോജ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വേഷങ്ങൾ ചെയ്യുമ്പോഴുള്ള പ്രയാസങ്ങളെക്കുറിച്ച് പറയുകയാണ് നടി. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.’രാമ നാരായണൻ സാറിന്റെ പടത്തിലാണ് ഞാൻ ആദ്യമായി ദേവിയായി അഭിനയിക്കുന്നത്. ആ പടത്തിൽ അമ്പലത്തിന് മുകളിൽ നിന്നുകൊണ്ടുള്ള ഒരു പാട്ട് സീനുണ്ടായിരുന്നു. ചെരുപ്പിടാൻ പറ്റില്ലല്ലോ, അമ്പലത്തിന്റെ മുകളിൽ അല്ലേ. നല്ല പൊരിഞ്ഞ വെയിലും. എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ കിരീടവും വസ്ത്രവുമൊക്കെ ധരിച്ച് നിൽക്കാൻ ഭയങ്കര പാടായിരുന്നു.
ഇത്തരം സിനിമകളിൽ ദേവിയായി അഭിനയിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആ ദേവിയുള്ള പോലെ ഒരു ഹെവി ഫീലിങ് തോന്നും.ആ സമയത്ത് എനിക്ക് എല്ലാം പേടിയായിരുന്നു. ഞാൻ ഭയങ്കര ഭക്തിയായിരുന്നു. നോൺ വെജ് ഒന്നും കഴിക്കില്ലായിരുന്നു. മഞ്ഞൾ വെള്ളമൊക്കെ കുടിച്ച് ഭയ ഭക്തിയോടെയാണ് ഞാൻ അഭിനയിച്ചത്. ‘പൊട്ടു അമ്മൻ’ ചെയ്യുമ്പോൾ അതിൽ നിന്ന് കുറച്ച് വ്യത്യാസം നിങ്ങൾക്ക് കാണാനാകും. ഓരോ സിനിമയും എനിക്ക് വ്യത്യസ്തമാണ്’, റോജ പറഞ്ഞു.2001 ൽ പുറത്തിറങ്ങിയ ‘കോട്ടൈ മാരിയമ്മൻ’, 2000 ത്തിൽ പുറത്തിറങ്ങിയ ‘പൊട്ടു അമ്മൻ’ എന്നീ ചിത്രങ്ങളിലാണ് റോജ ദേവിയായി അഭിനയിച്ചത്. രണ്ട് ചിത്രങ്ങളിലും റോജയ്ക്ക് ഏറെ പ്രശംസകളും ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights