തിരുവനന്തപുരം :സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്.
2025 ഡിസംബർ 31ന് മുന്നേ സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്.
30-09-2026 വരെ പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിൽ വെച്ച് പൂർത്തീകരിക്കേണ്ടതാണ്.









