നാലാംമൈല്‍: മാനന്തവാടി നാലാം മൈലില്‍ മലബാര്‍ ചിക്കന്‍ കടയില്‍ വച്ച് വില്‍പ്പനക്കായി സൂക്ഷിച്ച 17 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈല്‍ മാടമ്പള്ളി അബ്ദുള്ള 32 എന്നയാളാണ് ഹാന്‍സ് വില്‍പ്പനക്കായി സൂക്ഷിച്ചത്. ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നതായാണ് പരാതി. മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.റഫീക്കിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ കെ.എന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, സിപിഒ റാഷിദ് എന്നിവരാണ് ഹാന്‍സ് പിടിച്ചെടുത്തത്. ഒരു മാസം മുമ്പും അബ്ദുള്ളയുടെ കടയില്‍ നിന്നും ഫാന്‍സ് പിടിച്ചെടുത്തിരുന്നു.
ചിക്കന്‍ കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന; ഹാന്‍സ് പിടിച്ചെടുത്തു









