യു.എ.ഇയിൽ സിവിൽ സൈറ്റ് സൂപ്പർവൈസർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 5 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ODEPC) മുഖേനയാണ് നിയമനം നടത്തുന്നത്. പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്ക് വിദേശത്ത് മികച്ച ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയും ജോലി നേടാനുള്ള അവസരമാണിത്.തസ്തിക: സിവിൽ സൈറ്റ് സൂപ്പർവൈസർ .
ഒഴിവുകൾ: 5
ശമ്പളം: AED 3,000 മുതൽ AED 5,000 വരെ (ഏകദേശം 78,700 രൂപ മുതൽ 1.31 ലക്ഷം രൂപ വരെ)
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
പ്രവൃത്തി പരിചയം
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.
പ്രായപരിധി
40 വയസ്സിൽ താഴെ
മറ്റ് ആനുകൂല്യങ്ങൾ
2 വർഷത്തെ തൊഴിൽ കരാർ
പ്രതിദിനം 9 മണിക്കൂർ ജോലി (1 മണിക്കൂർ വിശ്രമസമയം ഉൾപ്പെടെ)
ആവശ്യമായാൽ പ്രതിദിനം 4 മണിക്കൂർ വരെ ഓവർടൈം ചെയ്യാം
സൗജന്യ താമസ,യാത്രാ സൗകര്യം
പ്രതിമാസം 7860 രൂപ ഭക്ഷണ അലവൻസ്
മെഡിക്കൽ ഇൻഷുറൻസ്
വർക്കേഴ്സ് കോപൻസേഷൻ (Workers’ Compensation) പരിരക്ഷ
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ സിവി (CV), പാസ്പോര്‍ട്ട്, എല്ലാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ‘Site Supervisor’ എന്ന് സബ്ജക്ട് ലൈനില്‍ എഴുതി 2026 ജൂലൈ 25-നോ അതിന് മുന്‍പോ ആയി jobs@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്..
https://odepc.kerala.gov.in/job/site-supervisors-to-uae






