ഓപ്പറേഷൻ തൂഫാൻ; തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട

– എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ബത്തേരി: തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട. വാണിജ്യ അളവിൽ സ്‌കൂട്ടറിന്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ. ഫഹദ്(25)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC – Special Action Group Against Organised Crimes) ചേർന്ന് പിടികൂടിയത്. 27.07.2026 തിങ്കൾ ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ വലയിലായത്. 26.07.2026 തീയതി കോട്ടൂര്‍ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിൽ 124.39 ഗ്രാം എം.ഡി.എം.എയുമായി അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെയും പിടികൂടിയിരുന്നത്.

കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എൽ 84 ഇ 6609 നമ്പർ സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിന്റെ വൈസറിനുള്ളിൽ തുണി സഞ്ചിയിൽ നിന്ന് 17.188 ഗ്രാം എം.ഡി.എം.എ യും സ്‌മോക്കിങ് ഗ്ലാസ്‌ ട്യൂബും കണ്ടെടുത്തത്.
പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ശ്രീകാന്ത് എസ്. നായരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അമൽ പ്രസാദ്, അസി സബ് ഇൻസ്‌പെക്ടർമാരായ ശ്യാംലാൽ, സന്തോഷ്‌, സിവിൽ പോലീസ് ഓഫീസർമാരായ അൽത്താഫ്, സീമ തുടങ്ങിയവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights