യൂണിഫോം ഷർട്ടിന്റെ ബട്ടൻസ് ഇടാത്തത് ചോദ്യം ചെയ്തു; കൊളത്തൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദനം

കോഴിക്കോട് അത്തോളി കൊളത്തൂർ SGM HSS ലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചു. സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തുവെന്നും വിഷയം പൊലീസിനെ അറിയിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ ട്വന്റിഫോറിനോട് പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യൂണിഫോം ഷർട്ടിന്റെ ബട്ടൻസ് ഇടാത്തത് എന്താണെന്ന് ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലേക്ക് വഴിവെച്ചത്. റോഡിൽ വെച്ചായിരുന്നു മർദനം ഉണ്ടായത്. തർക്കത്തിന്റെ ദൃശ്യങ്ങൾ അടക്കം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുകയും ചെയ്തിരുന്നു. തന്നെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യുകയായിരുന്നുവെന്നാണ് മർദനമേറ്റ പ്ലസ് വൺ വിദ്യാർഥി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights