‘വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ ശ്രമിക്കുന്ന ആരെയും മോദി സര്‍ക്കാര്‍ വെറുതെ വിടില്ല’; അമിത് ഷാ

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് പാസായതില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ബില്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും കാവലൊരുക്കുമെന്ന് അമിത് ഷാ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.പൊതുപരീക്ഷകളുടെ പവിത്രത ലംഘിക്കാന്‍ മുതിരുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലാണിതെന്നും നമ്മുടെ യുവജനങ്ങളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഈ ബില്‍ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്ന ആരെയും മോദി സര്‍ക്കാര്‍ വെറുതെ വിടില്ല. കുറ്റവാളികളോട് യാതൊരു വിട്ടുവീഴ്ചയുമില്ല. നമ്മുടെ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ ശ്രമിക്കുന്ന ആരെയും മോദി സര്‍ക്കാര്‍ വെറുതെ വിടില്ല. അവര്‍ നിയമ നടപടികള്‍ക്ക് വിധേയരാകുന്നുവെന്ന് ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അമിത് ഷായ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രൂക്ഷ വിമര്‍ശനമുന്നയിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ പെല്ലറ്റ് തോക്ക് അടക്കം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അമിത് ഷായെന്ന് രാഹുല്‍ ആരോപിച്ചു. അമിത് ഷായെ പുറത്താക്കണമെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണവും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights