‘മഞ്ജു ചേച്ചി യെസ് പറഞ്ഞ ആ നിമിഷം’; നന്ദി പറഞ്ഞ് സിതാര കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. ഏത് കാര്യമെടുത്താലും അക്ഷരാര്‍ഥത്തില്‍ മലയാളികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. ആ?ഗ്രഹങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലാണെങ്കിലും അഭിനയത്തിലാണെങ്കിലും ലുക്കിലാണെങ്കിലുമൊക്കെ ഓരോ തവണയും മഞ്ജു അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ?ഗായിക സിതാര കൃഷ്ണകുമാറിന്റെ ഒരു പ്രൊജക്ടിന് വേണ്ടിയായിരുന്നു മഞ്ജുവിന്റെ മേക്കോവര്‍. ഇപ്പോഴിതാ തന്റെ ഒരുപാട് കാലത്തെ ആ?ഗ്രഹം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സിതാര. ഗായികയുടെ മലബാറിക്കസിന്റെ പുതിയ ആല്‍ബത്തില്‍ അതിഥി വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വിഡിയോ വൈറലാണ്.
സിതാരയുടെ സംഗീത ബാന്‍ഡായ പ്രൊജക്ട് മലബാറിക്കസിന്റെ പുതിയ ഗാനം ‘ഏലേലം കിളിയേ’ റിലീസ് ചെയ്തിരിക്കുകയാണ്. ആല്‍ബത്തില്‍ അതിഥി വേഷത്തില്‍ മഞ്ജു വാര്യരും സ്‌ക്രീനില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് സിതാര പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ‘ഒരു വിദൂര സ്വപ്നം യാഥാര്‍ത്ഥ്യമായി. പ്രിയപ്പെട്ട മഞ്ജു ച്ചേച്ചി ഞങ്ങളുടെ വിഡിയോയുടെ ഭാഗമാവുക എന്നത് ഏറെക്കാലമായി ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരു ആഗ്രഹമായിരുന്നു.അതിന് സമ്മതം നല്‍കിയ അവരുടെ ആ നല്ല മനസ്സ് വാക്കുകള്‍ക്കും അപ്പുറമാണ്. ആ നിമിഷം മുതല്‍, ഓരോ കാര്യങ്ങളും വളരെ സ്‌നേഹത്തോടെയും, കരുതലോടെയും, ഭംഗിയായുമാണ് മുന്നോട്ട് പോയത്. അവരുടെ മികച്ച ടീം എല്ലാത്തിനും മനോഹരമായി വഴികാട്ടി.
അവരുടെ സാന്നിധ്യം ഞങ്ങള്‍ക്കൊരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര പ്രൗഢി നല്‍കി. ഈ യാത്രയില്‍ അവര്‍ പകര്‍ന്ന ഊഷ്മളതയ്ക്കും, അവരിലെ ആ മാന്ത്രികതയ്ക്കും ഹൃദയം നിറഞ്ഞ നന്ദി,’ സിതാര കുറിച്ചു. അഹമ്മദ് ശ്യാം ആണ് ‘ഏലേലം കിളിയേ’ എന്ന ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights