ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു

ജില്ലയില്‍ മഴക്കെടുതി തുടര്‍ന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്. ക്യാമ്പുകളില്‍ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 379 പുരുഷന്മാരും 407 സ്ത്രീകളും 246 കുട്ടികളും 32 പ്രായമായവരും മൂന്ന് ഗര്‍ഭിണികളും ഭിന്നശേഷി വിഭാഗത്തിലെ ഒരാളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കില്‍ 14 ഉം മാനന്തവാടി താലൂക്കില്‍ ആറും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എല്‍.പി സ്‌കൂള്‍, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ ഓര്‍ഫനേജ് യു.പി സ്‌കൂള്‍, ചുണ്ടേല്‍ എച്ച്.ഐ.എം സ്‌കൂള്‍, ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്‌കൂള്‍, മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂള്‍, അച്ചൂരാനം എല്‍.പി സ്‌കൂള്‍, തെക്കുംതറ എയുപി സ്‌കൂള്‍, കരിങ്കുറ്റി ഗവ വൊക്കേഷനില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പള്ളിക്കുന്ന് ഗവ യുപി സ്‌കൂള്‍, പരിയാരം ഗവ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.

മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ സ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, പേരിയ ജി.യു.പി സ്‌കൂള്‍, തലപ്പുഴ ഗവ യുപി സ്‌കൂള്‍, കൈതകൊല്ലി ഗവ യുപി സ്‌കൂള്‍, കുഞ്ഞോം എ യുപി സ്‌കൂള്‍, എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്‌കൂള്‍, നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights