പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി
ഗതാഗതം പുന:സ്ഥാപിച്ചു
വൈകിട്ടാണ് ചന്ദനതോടിന് ജില്ലാ അതിർത്തിയോട് ചേർന്ന് മണ്ണിടിഞ്ഞത്
ഒപ്പം മരം കടപുഴകി വീഴുകയും ചെയ്തിരുന്നു
രാത്രി വൈകിയാണ്. മരവും മണ്ണും നീക്കിയത്. പൊതുപ്രവർത്തകനായ കെസി നാസറിൻറെ ഇടപെടലാണ് തടപടികൾ വേഗത്തിലാക്കിയത്. നാട്ടുകാരും സിവിൽഡിഫൻസ്, ,തുടങ്ങിയവർ ചേർന്ന് രാത്രി പതിനൊന്നരയോടെ കൂടി ഗതാഗതം, പുനഃസ്ഥാപിച്ചു
ഇന്നലെ മണ്ണിടിച്ചിലുണ്ടായ കൊട്ടിയൂർ പാൽചുരം റൂട്ടിൽ ജില്ലാ കലക്ടർ രാത്രി ഗതാഗതം പൂർണ്ണമായി നിരോധിച്ചിരുന്നു. നിരവധി വാഹനങ്ങൾ ആണ് പേര്യയിൽ കുടുങ്ങിക്കിടന്നത് പേര്യ ടൗണിൽ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു.









