വയനാട്- കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മാനന്തവാടി, ബോയ്സ് ടൗൺ, കേളകം റോഡിൽ വാഹന ഗതാഗതം നിരോധിച്ച് കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, റോഡിലേക്ക് പാറകൾ പതിക്കൽ, മരം കടപുഴകി വീണ് അപകട സാധ്യതയുള്ളതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ്. പ്രദേശത്ത് ആവശ്യമായ ക്രമീകരണങ്ങക്കായി പോലീസ്, കെ. ആർ.എഫ്.ബി അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബോയ്സ് ടൗൺ- കേളകം റോഡിൽ ഗതാഗത നിരോധനം









