വയനാട്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് (ഓഗസ്റ്റ് 4) മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ എല്ലാ വിദ്യാർഥികൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. ഇവയൊഴികെ വയനാട് ജില്ലയിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് വയനാട് ജില്ലാ കലക്ടർ അറിയിച്ചു. കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾ സുരക്ഷിതമായി വിദ്യാലയങ്ങളിലെത്തുന്നതും തിരികെ വീടുകളിലെത്തുന്നതും രക്ഷിതാക്കളും അധ്യാപകരും ബന്ധപ്പെട്ട എല്ലാവരും പ്രത്യേകം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.
മേപ്പാടി പഞ്ചായത്തിലെ 9 മുതൽ 12 വരെ വാർഡുകളിലെ വിദ്യാർഥികൾക്ക് ഇന്ന് അവധി; ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല









