‘ഒരേ സമയം വീരനും ദുർബലനുമായി അഭിനയിക്കാൻ വളരെ കുറച്ചു പേർക്കേ കഴിയൂ’; മഹേഷ് ബാബുവിനെക്കുറിച്ച് രാജമൗലി

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം ‘വാരാണസി’യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രമായ രുദ്രയുടെ രണ്ട് എക്സ്ക്ലൂസീവ് സ്റ്റില്ലുകൾ പുറത്തിറക്കി. ചിത്രത്തിൽ രുദ്രയായി മഹേഷ് ബാബുവിന്റെ ആദ്യ ദൃശ്യാനുഭവമാണ് ഈ സ്റ്റില്ലുകളിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്.റിലീസ് ചെയ്ത ആദ്യ ചിത്രം ഇടതൂർന്ന കാടിനുള്ളിൽ മുളകൊണ്ടുള്ള ചങ്ങാടത്തിൽ വിശ്രമിക്കുന്ന രുദ്രയെയാണ് കാണുന്നത്. അനായാസമായ കൂൾ ലുക്കിനൊപ്പം, കഥാപാത്രത്തിന്റെ നിശ്ശബ്ദമായ തീവ്രതയും ആകർഷണീയമായ സാന്നിധ്യവും ഈ ചിത്രത്തിൽ പ്രകടമാണ്.രണ്ടാമത്തെ ചിത്രം പ്രേക്ഷകരെ ആഫ്രിക്കയിലെ കെനിയയിലെ മസായി മാറയിലേക്ക് എത്തിക്കുന്നു. ജിറാഫുകളും വൈൽഡ്‌ബീസ്റ്റുകളും നിറഞ്ഞ വിശാലമായ ഭൂമിയിൽ നിൽക്കുന്ന രുദ്രയുടെ ചിത്രമാണ് ഇത്. കഥാപാത്രത്തിന്റെ ആത്മവിശ്വാസവും ശക്തമായ സാന്നിധ്യവും ഈ ദൃശ്യത്തിൽ വ്യക്തമാണ്.രണ്ട് ചിത്രങ്ങളും ചേർന്ന് ‘വാരണാസി’യുടെ വിശാലമായ ലോകത്തിന്റെ ഒരു നേർക്കാഴ്ചയാണ് നൽകുന്നത്. ഇന്ത്യയിലെ പുണ്യനദികളിൽ നിന്ന് ഭൂമിയിലെ ഏറ്റവും വന്യമായ ഇടങ്ങളിലേക്കും, കാലത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒരു മനുഷ്യന്റെ അസാധാരണമായ യാത്രയിലേക്കും പ്രേക്ഷകരെ കൊണ്ടുപോകുന്ന ഗ്ലോബ് ട്രോട്ടിങ്, നൂറ്റാണ്ടുകൾ പിന്നിടുന്ന ഒരു ഇതിഹാസ ചിത്രമായാണ് ‘വാരാണസി’ ഒരുങ്ങുന്നത്.

“രുദ്ര ജനിച്ചത് അവനേക്കാൾ എത്രയോ വലിയൊരു ലക്ഷ്യം നിറവേറ്റാനാണ്. അവൻ ആവശ്യപ്പെടാത്ത ഒരു വിധിയാണ് അവൻ വഹിക്കുന്നത്. അവൻ തമാശക്കാരനാണ്, ദുർബലനാണ്, ഒപ്പം അതിശക്തനുമാണ്. അതാണ് മഹേഷ് ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്. ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പലർക്കും കഴിയും. എന്നാൽ ഒരേസമയം ശക്തിയും ദുർബലതയും പ്രകടിപ്പിക്കാൻ വളരെ കുറച്ച് പേർക്ക് മാത്രമേ കഴിയൂ.

ഈ ഫ്രെയിമുകൾ ഞങ്ങളുടെ ആഫ്രിക്കൻ ഷെഡ്യൂളിൽ നിന്നുള്ളതാണ്. ഒരു സെറ്റിനും നൽകാൻ കഴിയാത്ത എന്തോ ഒന്ന് ആ ഭൂമി ഞങ്ങൾക്ക് നൽകി. കിളിമഞ്ചാരോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും മസായി മാറയിലും ചിത്രീകരിക്കുമ്പോൾ ഞാൻ വിസ്മയിച്ചു. ചില പ്രഭാതങ്ങളിൽ, ഞങ്ങളുടെ 1.43:1 IMAX ഫ്രെയിമിന് പോലും മുന്നിലുള്ള ആ കാഴ്ചയെ പൂർണമായി ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിരുന്നു.”- രുദ്ര എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ എസ് എസ് രാജമൗലി പറഞ്ഞു. എംഎം കീരവാണിയാണ്.

ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരാണസി’ 2027 ഏപ്രിൽ 7ന് IMAX-ൽ ലോകവ്യാപകമായി റിലീസ് ചെയ്യും.പി ആർ ഓ, മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights