‘ജയിലറിൽ അത്രയും ഹെവി ഡാൻസ് കളിക്കുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു’; ഷംന കാസിം

രജനികാന്ത് ചിത്രം ‘ജയിലർ 2’വിലെ ‘അല ബൊലേലോ’ എന്ന ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ താൻ ഗർഭിണിയായിരുന്നുവെന്ന് നടിയും നർത്തകിയുമായ ഷംന കാസിം. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായതിനുശേഷവും അതേ അഴകോടെയും ചടുലതയോടെയും നൃത്തം ചെയ്യുന്ന ഷംന വീണ്ടും പ്രേക്ഷകരുടെ കൈയടി നേടുകയാണ്. തമിഴ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രാങ്ക് ആണോ എന്ന് സംശയിച്ചിരുന്നതായും താരം വ്യക്തമാക്കി.

‘ജയില്‍ 2 വിലേക്ക് ഡാന്‍സ് നമ്പറിന് വിളിച്ചപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല, എന്തെങ്കിലും പ്രാങ്ക് ആയിരിക്കുമോ എന്നാണ് ആദ്യം കരുതിയത്. പക്ഷേ പ്രാങ്ക് ആവാന്‍ സാധ്യതയില്ല, എനിക്ക് പരിചയമുള്ള ആള് തന്നെയാണ് വിളിച്ചത്. എന്നാലും ആലോചിച്ചിട്ടേ ഉണ്ടാവൂ,എ ന്നെ തന്നെ ഫൈനലൈസ് ചെയ്യില്ലായിരിക്കും എന്നൊക്കെ കരുതി. അഥവാ കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് ഭര്‍ത്താവിനോട് പോലും അക്കാര്യം പറഞ്ഞില്ല എന്ന് ഷംന കാസിം പറയുന്നു.

പിന്നീട് ഞാന്‍ തന്നെയാണ് എന്നുറപ്പിച്ചത് അവര്‍ രണ്ടാമതും വിളിച്ചതിന് ശേഷമായിരുന്നു. രജനികാന്ത് സാറിനൊപ്പം ഒരു ഡാന്‍സ് നമ്പര്‍ എന്നാല്‍ എന്റെ സ്വപ്‌ന സാക്ഷാത്കാരമാണ്. എന്നിരുന്നാലും എന്റെ ഡ്രസ്സ് എന്തായിരിക്കും എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നു. സാരിയാണ് എന്നറിഞ്ഞപ്പോള്‍ ഡബിള്‍ ഹാപ്പിയായി. ഡാന്‍സ് മൂവിലെ പെര്‍ഫക്ഷന്‍ ഒന്നും പ്രശ്‌നമേ അല്ല, പൂര്‍ണയുടെ (ഷംന കാസിമിനെ തമിഴില്‍ അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്) ഗ്രേസ് കറക്ടായി കിട്ടിയാല്‍ മതി, അത് മിസ്സാവരുത് എന്നായിരുന്നുവത്രെ സംവിധായകന്‍ നെല്‍സണിന്റെ നിര്‍ബന്ധം.സത്യത്തില്‍ ആ പാട്ട് രംഗം ചെയ്യുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. പക്ഷേ അപ്പോള്‍ അറിയില്ലായിരുന്നു. അത് കഴിഞ്ഞ് അടുത്ത സോങ് ഷൂട്ടിന് മറ്റൊരു സെറ്റില്‍ എത്തിയപ്പോഴാണ് കണ്‍ഫോം ചെയ്യുന്നത്. കേട്ടപാടെ മമ്മി പറഞ്ഞത്, ‘നിനക്ക് വട്ടായി പോയോ? അത് ഒരിക്കലും നടക്കില്ല. ഇത്രയും ഹെവിയായി ഡാൻസ് കളിച്ചിട്ട് നീ എങ്ങനെ പ്രഗ്നന്റ് ആവും? ഒന്നുകൂടി പരിശോധിച്ചുനോക്ക്’ എന്നാണ്. അങ്ങനെ വീണ്ടും പരിശോധിച്ചു. അതും പോസിറ്റീവായിരുന്നു. എന്റെ മകളെ ഗർഭംധരിച്ചുകൊണ്ട് എനിക്ക് ഇത്രയും മനോഹരമായി നൃത്തം ചെയ്യാൻ സാധിച്ചുവെന്നത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. ഇപ്പോള്‍ മകള്‍ പിറന്നു കഴിഞ്ഞു, ജയിലര്‍ ബേബി എന്നാണ് ഞാനവളെ വിളിക്കുന്നത്,’ ഷംന കാസിം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights