വീടുകളിലും 80’s ട്രെന്‍ഡ് എന്ന് പരിഹാസം; ഇതെന്ത് പരിപാടിയെന്ന് ആല്‍ഫ കിഡ്‌സ്; പവര്‍കട്ടില്‍ വലഞ്ഞ് ജനം

തിരുവനന്തപുരം: പവര്‍കട്ടില്‍ വലഞ്ഞ് ജനം. രാവിലെ മുതല്‍ പലസമയത്തായി ഉണ്ടാകുന്ന അപ്രതീക്ഷിത പവര്‍ക്കട്ടില്‍ ഉപജീവനം പോലും മുടങ്ങുന്ന സാഹചര്യത്തിലെത്തിയതോടെ കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധം വ്യാപകമായി. പകല്‍ സമയത്തെ കനത്ത ചൂടില്‍ വലയുന്ന ജനത്തിന് ഇരുട്ടടിയാവുകയാണ് ഇടവിട്ടുള്ള കറന്റ് കട്ട്.

 

കേരളം ഇരുണ്ടകാലത്ത് എന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ഓഫീസുകളിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ ചൂട്ട് കത്തിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം കൊല്ലം തെന്മലയില്‍ കെഎസ്ഇബിക്ക് മുന്നില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ സംഘടിപ്പിച്ചായിരുന്നു ഡിവൈഎഫ്‌ഐയുടെ വേറിട്ട പ്രതിഷേധം. പവര്‍ കട്ട് ഇതുപോലെ തുടര്‍ന്നാല്‍ ഇനിയും പ്രതിഷേധങ്ങള്‍ ശക്തമായേക്കുമെന്ന് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പവര്‍ക്കട്ടില്‍ പലതരത്തിലാണ് ആളുകള്‍ ബുദ്ധിമുട്ടിലായത്. ഇന്‍സ്റ്റഗ്രാമില്‍ 80കളുടെ ട്രെന്‍ഡ് ആണെങ്കില്‍ വീടുകളില്‍ മെഴുകുതിരി കത്തിച്ച തങ്ങള്‍ യഥാര്‍ത്ഥത്തില്‍ 80കളിലേക്ക് പോയി സമാന ട്രെന്‍ഡിനൊപ്പമാണെന്ന് ജനം പരിഹസിക്കുന്നു. പുതിയ ജനറേഷനെ സംബന്ധിച്ച് പവര്‍ക്കട്ട് ‘വിചിത്രമായ’ അനുഭവം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights