നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിൽ മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ അമ്മയായ ‘ബിജി’ എന്ന വേഷത്തിലാണ് മഞ്ജുശ്രീ എത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന രംഗം ചിത്രീകരിച്ചപ്പോഴുള്ള രസകരവും പ്രയാസകരവുമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മഞ്ജുശ്രീ. എം സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മമിതയ്ക്ക് നല്ലോണം കൊടുത്തു ഞാൻ. പക്ഷേ ആദ്യ തവണ തല്ലുമ്പോൾ ഒന്നും തല്ലൊന്നും ശരിയാകുന്നില്ല എന്നാണ് ഗിരീഷ് പറഞ്ഞത്. എന്റെ മനസിൽ ഞാൻ ശക്തിയായി അടിക്കുന്നുണ്ട്. പക്ഷേ അത് വിഷ്വലിൽ വരുമ്പോൾ ആ അടിയുടെ ഒരു പവർ ശരിയാകുന്നില്ല എന്നാണ് ഗിരീഷിന് ഫീൽ ചെയ്തത്. ആ സീൻ തുടങ്ങുന്നത് മുതൽ അലനെ വിളിച്ച് ഞാൻ ഡയറി തപ്പുന്നു, അവനെ വിളിക്കുന്നു, മമിതയെ ഓടിക്കുന്നു. ഇതുതന്നെ ഒരു കണ്ടിന്യൂ ഷോർട്ട് ആയിരുന്നു. അത് കട്ട് ചെയ്തിട്ടില്ല. വൈഡിൽ അതേ ഷോട്ട് പോണം, അറ്റം വരെ ഓടിച്ച് തല്ലുന്നത് വരെ. അപ്പോൾ നമ്മൾ അതേസമയം അഞ്ച്-ആറ് റീടേക്ക് എടുത്തു. കാരണം എന്താണെന്ന് വെച്ചാൽ ആ അടി ശരിയാകുന്നുണ്ടായിരുന്നില്ല എനിക്ക്.ആ സീൻ തുടങ്ങുന്നത് മുതൽ അലനെ വിളിച്ച് ഞാൻ ഡയറി തപ്പുന്നു, അവനെ വിളിക്കുന്നു, മമിതയെ ഓടിക്കുന്നു. ഇതുതന്നെ ഒരു കണ്ടിന്യൂ ഷോർട്ട് ആയിരുന്നു. അത് കട്ട് ചെയ്തിട്ടില്ല. വൈഡിൽ അതേ ഷോട്ട് പോണം, അറ്റം വരെ ഓടിച്ച് തല്ലുന്നത് വരെ. ഗിരീഷ് പറഞ്ഞു ഇത് അഭിനയിച്ചാലേ അടുത്ത ഷോട്ടിലേക്ക് പോകാൻ പറ്റുകയുള്ളൂ എന്ന്. പിന്നെ നമ്മൾ ഇതൊക്കെ ശരിയാക്കി വരുമ്പോൾ ഒന്നുകിൽ എന്റെ മകനായിട്ട് അഭിനയിച്ച അലൻ കുട്ടൻ എന്തെങ്കിലും ഒപ്പിക്കും.അങ്ങനെ കുറേ ഇഷ്യൂകൾ കൊണ്ട് അത് പിന്നെയും പിന്നെയും എടുക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ ഡയറിയുമായിട്ട് ഞങ്ങൾ കുറെ ഓടിയിട്ടുണ്ട്. ഞാൻ അടിക്കുന്നുണ്ട്, പക്ഷേ ഗിരീഷിന് അത് തൃപ്തിയാകുന്നില്ല. സാധാരണ പറയുന്ന പോലെ ഡയലോഗ് മാത്രം പറയുകയല്ലല്ലോ, ഒരു ഓട്ടം കൂടിയുണ്ട്. സത്യം പറഞ്ഞാൽ അതിനുവേണ്ടി നന്നായി പണിയെടുത്തിട്ടുണ്ട്,’ മഞ്ജുശ്രീ പറഞ്ഞു. എം സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.






