ബിഎംഡബ്ല്യുടെ പുതിയ എക്സ്3 എം340ഐ എസ്യുവി ഇന്ത്യന്‍ വിപണിയില്‍

Advertisements
Advertisements

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ എക്സ്3 എം340ഐ എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 86.5 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം കമ്പനി ഈ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുകയായി നിശ്ചയിച്ചിരുന്നത്. കമ്പനിയുടെ എക്സ്3 എസ്യുവിയുടെ പ്രകടന പതിപ്പാണ് എക്സ്3 എം340ഐ. ബിഎംഡബ്ല്യു എക്സ്3 എം340ഐ എസ്യുവിക്ക് കരുത്തേകുന്നത് 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ പരമാവധി 360 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 4-വീല്‍ ഡ്രൈവ് പെര്‍ഫോമന്‍സ് എസ്യുവിക്ക് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. വെറും 4.9 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എക്സ്3 എം340ഐക്ക് കഴിയുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ എസ്യുവിയുടെ ഉയര്‍ന്ന വേഗത. കംഫര്‍ട്ട്, ഇക്കോ പ്രോ, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ് തുടങ്ങിയ റൈഡിംഗ് മോഡുകളുമായാണ് കമ്പനി ഇത് കൊണ്ടുവന്നിരിക്കുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights