നീലക്കണ്ണുള്ള സുന്ദരി പ്രിസില അർപ്പണയ്ക്ക് ഇന്ന് 21 വയസ്സ്

Advertisements
Advertisements

മകൾക്ക് ജന്മദിനാശംസകളുമായി മലയാളികളുടെ എവർഗ്രീൻ നായിക . “ഞങ്ങളുടെ നീലക്കണ്ണുള്ള സുന്ദരി പ്രിസില അർപ്പണയ്ക്ക് ഇന്ന് 21 വയസ്സ്! നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും അവൾക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” മകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഒരമ്മയുടെ ആശംസയാണ്. ആ അമ്മയെ മലയാളികൾ അറിയും. ഹൃദയം തൊടുന്ന പെർഫോമൻസുകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ മാധവിയാണ് മകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

Advertisements

 

മാധവിയുടെയും ബിസിനസ്സുകാരനായ റാൽഫ് ശർമ്മയുടെയും മൂത്തമകളാണ് പ്രിസില. ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ രണ്ടുപെൺകുട്ടികൾ കൂടി മാധവി-റാൽഫ് ദമ്പതികൾക്കുണ്ട്. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി കുടുംബസമേതം അമേരിക്കയിലാണ് താമസം.

 

 

Advertisements

ഏതാനും ദിവസങ്ങൾക്കു മുൻപ് മകൾ പ്രിസിലയുടെ ജീവിതത്തിലെ വലിയൊരു വിശേഷവും മാധവി ആരാധകരുമായി പങ്കുവച്ചിരുന്നു. ബിരുദപഠനം പൂർത്തിയാക്കിയ മകൾക്ക് ഉന്നത പഠനത്തിന് ഹാർവാർഡ്, ഓക്സ്ഫോർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്നും ക്ഷണം ലഭിച്ച സന്തോഷമാണ് സമൂഹമാധ്യമങ്ങളിലൂടെ മാധവി പങ്കിട്ടത്. മൂന്നു അവാർഡുകളും ജിപിഎ പോയിന്റായി 4.0 സ്കോർ ചെയ്താണ് മകൾ ബിരുദ പഠനം പൂർത്തിയാക്കിയത്. ഞങ്ങളെല്ലാവരും നിന്നെയോർത്തു അഭിമാനിക്കുന്നു എന്നാണ് മകൾക്ക് ആശംസകൾ നേർന്ന് മാധവി കുറിച്ചത്.

 

മലയാളികളുടെ എവർഗ്രീൻ താരങ്ങളിലൊരാളാണ് മാധവി. ആകാശദൂത് എന്നൊരൊറ്റ ചിത്രം മാത്രം മതിയാവും മലയാളികൾക്ക് മാധവിയെ മറക്കാതിരിക്കാൻ. കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു. ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു. ആകാശദൂതു പോലെ തന്നെ മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന മാധവിയുടെ ഒരു ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. ചിത്രത്തിലെ ഉണ്ണിയാർച്ച എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights