അസാപ് കേരളയുടെ നേതൃത്വത്തിൽ തൃശൂർ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്(ഓട്ടോണോമസ്) ൽ ഒക്ടോബർ 27 ന് ആസ്പയർ 2023 എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഐ.ടി, ബാങ്കിംഗ് ഫിനാൻഷ്യൽ സർവ്വീസസ് ആൻഡ് ഇൻഷുറൻസ്, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള തൊഴിലവസരങ്ങളിലേക്ക് അസാപ് കോഴ്സുകൾ പഠിച്ചിറങ്ങിയതും അല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ പ്ലേസ്മെന്റ് ഡ്രൈവിൽ എത്ത്നസ്, എൽ & ടി, സീഗൾ, ഐ.സി.എൽ ഫിൻകോർപ്, ഹൈകോൺ, ഡിജിപെർഫോം, ധനലക്ഷ്മി ബാങ്ക്, ജീവൻ ഇൻഫോടെക്, തുടങ്ങി പതിനഞ്ചോളം കമ്പനികൾ പങ്കെടുക്കും.