പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ ജോലി നേടാം മറ്റു ജോലി അവസരങ്ങളും. താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഒ.പി കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം.
(ഡി.സി.എ), ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേണ്ട യോഗ്യത. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ക്ലർക്ക് തസ്തികയിലേക്കും എസ്.എസ്.എൽ.സി ഒ.പി കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്.
നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം.
ഫോൺ നമ്പർ – 04942460372
സ്ഥലം :മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
മറ്റു ജോലി ഒഴിവുകളും.
???? ലാബ് ടെക്നീഷ്യൻ നിയമനം
ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത : സർക്കാർ അംഗീകൃത ബി എസ് സി എം എൽ റ്റി / ഡി എം എൽ റ്റി. പ്രായപരിധി 40 വയസ്. കേരളപാരാമെഡിക്കൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യൻ ആയി പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന.
യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഒക്ടോബർ 17 മുതൽ 31 വരെ ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ : 04735 256577.
???? നിയമനം നടത്തുന്നു
കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂർ, കുണ്ടൂപറമ്പ്, കരുവിശ്ശേരി പകൽ വീടുകളിലേയ്ക്ക് കെയർടേക്കർ, കുക്ക് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. കെയർടേക്കർ യോഗ്യത : പ്രീഡിഗ്രി/പ്ലസ്ടു. ജെറിയാട്രിക് കൌൺസിലിങ്ങ് അധിക യോഗ്യത. പ്രായപരിധി 18 – 46 വയസ്സ്. കുക്ക് യോഗ്യത: എസ്.എസ്.എൽ.സിയും പ്രവൃത്തി പരിചയവും പ്രായപരിധി 18 – 46 വയസ്സ്. താൽപര്യമുള്ളവർ ഒക്ടോബർ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2461197
Post Views: 32 കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഹൈക്കോടതിയിൽ ടെലഫോൺ ഓപ്പറേറ്റർ കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ്ടു അഥവാ തത്തുല്യ […]
Post Views: 24 ആരോഗ്യ വകുപ്പിന് കീഴിൽ കണ്ടിജന്റ് വർക്കർമാരെ നിയമിക്കുന്നു: ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേത്യത്വത്തിൽ ഇടുക്കി ജില്ലയിലെ മുനിസിപ്പൽ മേഖലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിജൻ് വർക്കർമാരെ നിയമിക്കും. ദിവസ വേതനാടിസ്ഥാനത്തിൽ ദിവസം […]
Post Views: 10 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാർഷിക അവലോകനങ്ങളിൽ തൃപ്തികരമായ പ്രകടനത്തിന് വിധേയമായി പരമാവധി മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ താൽക്കാലിക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വകുപ്പ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പോസ്റ്റിന്റെ പേര് വിവിധ താൽക്കാലിക […]