പതിവായി ഈന്തപ്പഴം കഴിച്ചാല്‍ ; അറിഞ്ഞിരിക്കാം ആരോഗ്യഗുണങ്ങള്‍

Advertisements
Advertisements

ഡ്രൈഫ്രൂട്ടുകളിൽ പലർക്കും ഇഷ്ടമുള്ള ഒന്നാണ് ഈന്തപ്പഴം. ഡയറ്റില്‍ ഈന്തപ്പഴം പതിവാക്കിയാല്‍ നിരവധി ഗുണങ്ങളുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം , ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം ഈന്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സ്വാഭാവിക ഉറവിടം കൂടിയാണ്. ഈന്തപ്പഴത്തില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ ദഹനത്തെ സഹായിക്കുന്നു. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്താന്‍ ഗുണം ചെയ്യും.
ഈന്തപ്പഴത്തില്‍ കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. അവ എല്ലുകളുടെ ബലത്തിന് അത്യന്താപേക്ഷിതമാണ്. സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളെ തടയാനും അസ്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഉപകാരപ്പെടും. ഈന്തപ്പഴത്തിലെ ആന്റിഓക്സിഡന്റുകളുടെ ഉയര്‍ന്ന കലവറ വീക്കം, ഓക്സിഡേറ്റീവ് സ്‌ട്രെസ് എന്നിവ കുറയ്ക്കാനും സഹായിക്കും ഇതില്‍ നല്ലൊരളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് ഇരുമ്പിന്റെ കുറവ് തടയാന്‍ സഹായിക്കും. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ഓര്‍മശക്തി കൂട്ടുന്നതിനും സഹായകമാണ് ഹീമോഗ്ലോബിന്‍ കുറഞ്ഞുവെങ്കില്‍ ഈന്തപ്പഴം കഴിക്കുന്നത് മികച്ച ഫലം നല്‍കും. ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച കലവറയാണ്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഹൈപ്പര്‍ടെന്‍ഷന്‍ തടയാനും സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും. കൂടാതെ, ഈന്തപ്പഴത്തിലെ നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights