ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ സെലിബ്രിറ്റികള്‍ കോടികള്‍ വില വരുന്ന ആഭരണങ്ങളും വാച്ചുകളുമാണ് ധരിച്ചത്. ഔട്ട്ഫിറ്റിനാകട്ടെ ലക്ഷങ്ങളും വില വരും. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ഭാര്യ ആലിയ ഭട്ടും ഇത്തരത്തില്‍ കോടികള്‍ വില വരുന്ന ചോക്കറും വാച്ചുമാണ് തിരഞ്ഞെടുത്തത്ശുഭ് ആശിര്‍വാദ് ചടങ്ങില്‍ ഐവറി നിറത്തിലുള്ള ലെഹങ്കയിലെത്തിയ ആലിയ അതിനൊപ്പം അണിഞ്ഞത് ഏകദേശം രണ്ട് കോടി വില വരുന്ന ചോക്കറാണ്. കറുപ്പ് ഓവര്‍കോട്ട് ഷെര്‍വാണിയിലെത്തിയ രണ്‍ബീര്‍ അണിഞ്ഞത് ആറു കോടിയുടെ ആഡംബര വാച്ചാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഡംബര വാച്ച് ബ്രാന്‍ഡായ പാതേക് ഫലിപിന്റേതാണ് വാച്ച് 5271 പി കളക്ഷനില്‍ നിന്നുള്ള ഈ വാച്ചിന് ബ്ലാക്ക് ഡയലും ശൈനി ബ്ലാക്ക് അലിഗേറ്റര്‍ സ്ട്രാപുമാണുള്ളത്. ബേസലിനും ലഗ്‌സിനും ചുറ്റും പിടിപ്പിച്ച 58 മരതകങ്ങളാണ് ഇതിന്റെ പ്രത്യേകത. ക്ലാസ്പില്‍ 23 മരതകങ്ങളും അലങ്കാരത്തിനായി ഉപയോഗിച്ചു. വാച്ചില്‍ ആകെ 81 മരതക കല്ലുകളാണുള്ളത്
81 മരതക കല്ലുകള്‍; അംബാനിക്കല്ല്യാണത്തിന് ആറു കോടിയുടെ വാച്ച് ധരിച്ച് രണ്‍ബീര്‍
