ഇഷ്ടമുള്ളവരുമായി എളുപ്പം ചാറ്റ് ചെയ്യുന്നതിനും കോള്‍ ചെയ്യുന്നതിനുമായി വാട്‌സാപ്പില്‍ പുതിയ ഫേവറൈറ്റ്‌സ് ടാബ് വരുന്നു. സ്മാര്‍ട്‌ഫോണുകളിലെ ഫോണ്‍ ആപ്പുകളില്‍ നേരത്തെ തന്നെ ഈ രീതിയിലുള്ള ഫേവറൈറ്റ്‌സ് ടാബ് ലഭ്യമാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത് ഉപകരിക്കുമെന്ന് കണ്ടതിനാലാണ് വാട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത് ഇന്ന് മുതല്‍, നിങ്ങളുടെ കോളുകള്‍ ടാബിന്റെ മുകളിലും നിങ്ങളുടെ ചാറ്റുകളുടെ ഫില്‍ട്ടറായും നിങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ആളുകളെയും ഗ്രൂപ്പുകളെയും വേഗത്തില്‍ കണ്ടെത്താനാകുമെന്ന് വാട്‌സാപ്പ് പുതിയ ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.പുതിയ അപ്‌ഡേറ്റ് അനുസരിച്ച് വാട്‌സാപ്പ് കോള്‍സ് ലിസ്റ്റില്‍ മുകളിലായി ‘ഫേവറൈറ്റ്‌സ്’ എന്‌ന ലിസ്റ്റ് കാണാം. തൊട്ടുതാഴെയായാണ് റീസെന്റ് കോളുകളുടെ ലിസ്റ്റ്. ചാറ്റ് ലിസ്റ്റിലാകട്ടെ, ഓള്‍, അണ്‍റീഡ്, ഗ്രൂപ്പ്‌സ് എന്നീ ഫില്‍റ്ററുകള്‍ക്കൊപ്പമാണ് പുതിയ ഫേവറൈറ്റ്‌സ് ഉണ്ടാവുക അടുത്ത ബന്ധുക്കള്‍, ഭാര്യ, അച്ഛന്‍, അമ്മ, സുഹൃത്തുക്കള്‍ തുടങ്ങി നിങ്ങള്‍ക്ക് പ്രധാനപ്പെട്ടവരുടെ കോണ്‍ടാക്റ്റ് ഫേവറൈറ്റ്‌സ് ലിസ്റ്റിലേക്ക് മാറ്റാനാവും. ഈ ആഴ്ച തന്നെ എല്ലാവരിലേക്കും എത്തുമെന്നാണ് വിവരം ചാറ്റ് സ്‌ക്രീനില്‍ നിന്ന് ‘Favourites’ ഫില്‍റ്റര്‍ തിരഞ്ഞെടുക്കുക
നിങ്ങള്‍ക്ക് പ്രീയപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും തിരഞ്ഞെടുക്കുക
കോള്‍സ് ടാബില്‍ Add Favourites ടാപ്പ് ചെയ്തതിന് ശേഷം കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും തിരഞ്ഞെടുക്കുക.
Settings > Favourites > Add to Favouritse എന്നിവ തിരഞ്ഞെടുത്തും ഫേവറൈറ്റ്‌സ് ലിസ്റ്റ് ക്രമികരിക്കാവുന്നതാണ് വാട്‌സാപ്പിലെ കോള്‍ ഫീച്ചറിന് വേണ്ടി പ്രത്യേകം നമ്പര്‍ ഡയല്‍ പാഡ് അവതരിപ്പിക്കാനും വാട്‌സാപ്പിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചറും ഉള്‍പ്പെടുത്തിയേക്കും.
Advertisements
Advertisements
Advertisements