മുടി കൊഴിച്ചില്‍ തടയാന്‍ ഏറ്റവും ഉത്തമമാണ് മുരിങ്ങ ഹെയര്‍ മാസ്‌ക്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി കുറച്ച് മുരിങ്ങയിലകള്‍ എടുത്ത് അവ നന്നായി അരച്ചെടുക്കണം. അതിന് ശേഷം തലയോട്ടിയില്‍ 30 മിനിറ്റോളം തേച്ച് പിടിപ്പിക്കാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഇത് കഴുകിക്കളയാം.
മുരിങ്ങ ഓയില്‍ തയ്യാറാക്കാന്‍ അല്‍പം മുരിങ്ങ ഇല എടുത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കാം. പിഴിഞ്ഞെടുത്ത് എണ്ണ തണുപ്പിച്ച ശേഷം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. തലേന്ന് രാത്രി എണ്ണ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകിക്കളയുന്നതും നല്ലതാണ്.
മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ചെടുക്കാം. ശേഷം മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം ഈ വെള്ളം മുടിയില്‍ സ്‌പ്രേ ചെയ്ത് കൊടുക്കാം. 15 മിനിറ്റ് കഴിഞ്ഞ് വീണ്ടും മുടി കഴുകാം.
Advertisements
Advertisements
Advertisements
Advertisements
Advertisements