സാധാരണ എല്ലാവര്ക്കും പേടിയുള്ള ഒരു ഉരഗമാണല്ലൊ പാമ്ബ്. അത് ദംശിച്ചാല്‍ മരണംവരെ സംഭവിക്കാം എന്നതൊക്കെത്തന്നെയാണ് ഈ പേടിക്ക് പിന്നില്‍. ചിലര്‍ക്ക് അതിന്റെ മിനുസമുള്ള ദേഹം കാണുമ്ബോള്‍ മേല്‍ പെരുക്കും. അതിനാല്‍ പാമ്ബെന്ന് എഴുതിക്കാണിച്ചാല്‍ വരെ അവര്‍ പമ്ബ കടക്കും. എന്നാല്‍ പാമ്ബുകളത്ര ധെെര്യപൂര്‍വം നടക്കാത്ത നാടുമുണ്ട്. ചൈനയും വിയറ്റ്നാമുമൊക്കെ അത്തരം ഇടങ്ങളാണ്. കാരണം അവിടുത്തുകാര്‍ക്ക് ഈ പാമ്ബുകള്‍ പ്രാതലും ഡിന്നറുമൊക്കെയാണ്. അതേ നമ്മള് അറയ്ക്കുന്ന ഇവയെ അവര്‍ അറുക്കുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു “പാമ്ബ് ഭക്ഷിക്കല്‍’ ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരു യുവതി സാലഡും പച്ച പച്ചക്കറികളും കൊണ്ട് അലങ്കരിച്ച ഒരു പ്ലേറ്റിന് മുന്നില്‍ നിരവധി പാമ്ബുകള്ക്കൊപ്പം ഇരിക്കുകയാണ്.പിന്നാലെ അവള് കൊതിയോടെ ഒരു പാമ്ബിനെ എടുത്ത് ചവച്ചരയ്ക്കുന്നു. പെണ്‍കുട്ടി പാമ്ബിനെ അതിന്റെ തലയ്ക്ക് സമീപം കടിച്ചുകീറുന്നതും ശരീരത്തിന്റെ മധ്യഭാഗത്ത് കടിക്കുന്നതും ഒടുവില്‍ വാല് ചവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.