ഒരു കുപ്പിയിൽ അൽപം വെള്ളം നിറച്ച് തണ്ടോടു കൂടി മല്ലിയിലോ കറിവേപ്പിലയോ ഇറക്കി വയ്ക്കാം.
കറിവേപ്പിലയും മല്ലിയിലും കഴുകി വെള്ളം കളഞ്ഞ് ഒരു കോട്ടൺ തുണിയിലോ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുകൂടാതിരിക്കും.
കറിവേപ്പില നന്നായി കഴുകി വെയിലത്ത് ഉണക്കി പൊടിച്ചു സൂക്ഷിക്കുന്നത് ദീർഘകാല ഉപയോഗത്തിനും പായ്ക്ക് ചെയ്ത് വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനും സഹായിക്കും
കഴുകി വൃത്തിയാക്കി ഈർപ്പം ഒട്ടും ഇല്ലാതെടുത്ത കറിവേപ്പിലയും മല്ലിയിലയും വായുസഞ്ചാരം ഒട്ടുമില്ലാത്ത കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കാം.









