ബ്യൂട്ടി പാർലറുകളിൽ എന്തിന് പതിനായിരങ്ങൾ നൽകണം; മുടി കളർചെയ്യാൻ ഒരു ബീറ്റ്‌റൂട്ട് പോരെ?

Advertisements
Advertisements

നരച്ച മുടിയ്ക്കായി കറുത്ത ഡൈ മാത്രം അടിയ്ക്കുന്ന കാലം കഴിഞ്ഞു. ഇപ്പോൾ മുടി നരച്ചാലും ഇല്ലെങ്കിലും പല നിറങ്ങൾ മുടിയ്ക്ക് നൽകാൻ ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ഇതിനായി ബ്യൂട്ടിപാർലറുകളെ മാത്രമേ നമുക്ക് ആശ്രയിക്കാൻ കഴിയുകയുള്ളൂ. ഇവർ അടിച്ച് നൽകുന്ന നിറങ്ങളിൽ ആകട്ടെ മാരകമായ കെമിക്കലുകൾ ഉണ്ടാകും. ഇത് ക്രമേണ നമ്മുടെ മുടിയ്ക്ക് ദോഷം ചെയ്യും. മാത്രമല്ല മുടി കളർചെയ്യാൻ പതിനായിരങ്ങൾ മുടക്കുകയും വേണ ഇത്തരത്തിൽ അടിയ്ക്കുന്ന കളർ ഒന്നോ രണ്ടോ മാസം മാത്രമാണ് ശോഭയോടെ നിൽക്കുക. അത് കഴിഞ്ഞാൽ നിറം മങ്ങിത്തുടങ്ങും. യഥാർത്ഥത്തിൽ നമുക്ക് ബ്യൂട്ടിപാർലറുകളിൽ പോകാതെ തന്നെ മുടിയ്ക്ക് നിറം നൽകാം. ഇതിനായി നമ്മുടെ അടുക്കളയിൽ കാണുന്ന ചില പച്ചക്കറികൾ മാത്രം മതി.
മുടിയ്ക്ക് നല്ല റോസ് നിറം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ബീറ്റ് റൂട്ട്. അര കഷ്ണം ബീറ്റ്‌റൂട്ട് ജ്യൂസാക്കി എടുത്ത് തലയിൽ തേയ്ക്കാം. വരണ്ട മുടി ഉള്ളവർ ജ്യൂസിലേക്ക് അൽപ്പം എണ്ണ ചേർക്കുന്നത് നന്നായിരിക്കും. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ നേരം ഇത്തരത്തിൽ വയ്ക്കുക. ഇതിന് ശേഷം കഴുകി കളയാം. കുളി കഴിഞ്ഞ് അൽപ്പം ആപ്പിൾ സൈഡർ വിനിഗർ തലയിലേക്ക് സ്േ്രപ ചെയ്യാം. ഉണങ്ങുമ്പോൾ നിങ്ങളുടെ നരച്ച മുടി നല്ല അസ്സൽ പിങ്ക് നിറമായി കാണപ്പെടും.

Advertisements

ബീറ്റ് റൂട്ടിൽ ഉള്ള റോസ് നിറത്തിലുള്ള കറയാണ് മുടിയ്ക്ക് നിറം നൽകുന്നത്. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ നിറം ശോഭയോടെ നിൽക്കാൻ സഹായിക്കും. മുടിയിൽ ഇത്തരത്തിൽ കളർ ചെയ്യുമ്പോൾ മുഖത്ത് ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights