മൂത്രത്തിലെ കല്ല് വലിയ പ്രശ്നമാണ്. ഉപ്പിന് ഒട്ടും ലയിച്ചു ചേരാൻ കഴിയാത്ത നിലയിലാണു കല്ലുകളുണ്ടാകുന്നത്. വൃക്കയിലുണ്ടാകുന്ന കല്ലുകൾ (Kidney Stone) താഴേക്ക് ഇറങ്ങിയാണു മൂത്രനാളിയിലും മൂത്രാശയത്തിലും എത്തുന്നത്. കല്ലുകൾ പ്രധാനമായി 3 തരം– ഏറ്റവും സാധാരണമായിട്ടുള്ളത് 1. കാത്സ്യം ഓക്സിലേറ്റ് കല്ലുകളാണ്. 2.യൂറിക് ആസിഡ് കല്ലുകളാണു മറ്റൊന്ന്. 3.അണുബാധ മൂലം വൃക്കയിലുണ്ടാകുന്ന കല്ലുകളാണു മൂന്നാമത്തേത്.കല്ലുണ്ടാകുന്നത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിച്ചു മൂത്രം ഏറ്റവും നേർത്തതാക്കണം. എത്ര വെള്ളം കുടിക്കണം– പ്രതിദിനം രണ്ടര ലീറ്ററെങ്കിലും മൂത്രമൊഴിക്കാൻ കഴിയുന്ന വിധത്തിൽ വെള്ളം കുടിക്കണം. ഭക്ഷണത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കാം. ഇറച്ചിയും മീനും (അനിമൽ പ്രോട്ടീൻ) കഴിക്കുന്നതും കുറയ്ക്കണം. കാത്സ്യമടങ്ങിയ ഭക്ഷണങ്ങൾ പ്രശ്നക്കാരനല്ല. പക്ഷേ, മൂത്രത്തിൽ കല്ലുണ്ടാകുന്ന പ്രവണതയുള്ളവർ കാത്സ്യം, വൈറ്റമിൻ ഡി ഗുളികകൾ കഴിക്കുന്നതു നല്ലതല്ല. യൂറിക് ആസിഡ് (Uric Acid) കല്ലുകൾ വരാതിരിക്കാൻ പാലുൽപന്നങ്ങൾ, ഇറച്ചി, മീൻ എന്നിവ കൂടുതലായി കഴിക്കുന്നത് ഒഴിവാക്കാം.
മൂത്രത്തിലെ കല്ല്:കാൽസ്യമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാണോ…?
