പൊതുവേ മധുരം ആരോഗ്യത്തിന് ദോഷമെന്ന് പറയുമ്പോഴും ഗുണം നല്‍കുന്ന ചിലതുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തേന്‍. സ്വാഭാവികമധുരമായ ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന മധുരമാണ്. ശരീരത്തിന് ഉപകാരപ്രദമായ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇതിനാല്‍ തന്നെ ദിവസവും തേന്‍ അല്‍പം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.
രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
ഇത് നല്ലൊരു ഇമ്മ്യൂണിറ്റി ബൂസ്റ്ററായി പ്രവര്‍ത്തിക്കും. ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും ഉത്തമമാണ് തേന്‍. തോനില്‍ ധാരാളം വൈറ്റമിന്‍ ബിയും സിയും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇതില്‍ അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അലര്‍ജി, കോള്‍ഡ് പോലെയുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്. അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്.
തേന്‍ അമിതമായി ഉപയോഗിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍
തേനിന് ആല്‍ക്കലി ഗുണങ്ങളാണ് ഉള്ളത്. ഇത് കുടല്‍ ശാന്തമാക്കാന്‍ സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാനും തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മലബന്ധം തടയുവാന്‍ തേന്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെതന്നെ വെറും വയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. അതേപോലെ ദഹനത്തിനും ഇത് സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പകറ്റി തടി കുറയ്ക്കാന്‍ ഉത്തമമാണ് തേന്‍. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. തേന്‍ ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതാണ് തടി കുറയ്ക്കാന്‍ സഹായകമാകുന്നത്. ഇത് ഇളം ചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതും ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതും തടി കുറയ്ക്കാനുള്ള വഴികളായി പ്രവര്‍ത്തിയ്ക്കുന്നു.
ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള്‍ ചുരുങ്ങുന്നതു തടയാന്‍ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്‍ദ്ധിപ്പിയ്ക്കാനുമാകും.തേനിൽ അടങ്ങിയ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം നിങ്ങളുടെ രക്തപ്രവാഹത്തിൽ നേരിട്ട് പ്രവേശിച്ച് നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. തേന്‍ മിതമായി കഴിയ്ക്കുകയെന്നത് പ്രധാനമാണ്. 1 ടീസ്പൂണ്‍ കഴിച്ചാല്‍ മതിയാകും. ഇതുപോലെ ചെറുതേനാണ് ഗുണം നല്‍കാന്‍ നല്ലത്. കലര്‍പ്പില്ലാത്ത തേനാണെങ്കിലേ ഗുണങ്ങള്‍ ലഭിയ്ക്കൂ
ലേശം തേന്‍ ദിവസവും ഡയറ്റില്‍ പെടുത്താം
