മരുന്നുല്പാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. വിപണിയില്‍ പൊതുവെ കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് 50 ശതമാനം വരെ കേന്ദ്ര സർക്കാർ ഉയർത്തിയത്. അതേസമയം, അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ അഥവാ നോണ്‍ എസൻഷ്യല്‍ മരുന്നുകളുടെ വില നിശ്ചയിക്കുന്നത് മാർക്കറ്റുകളാണ്. മാർക്കറ്റിന് അനുസരിച്ച് നോണ്‍ എസൻഷ്യല്‍ മരുന്നുകളുടെ വില ഇടക്കിടെ കൂടാറുണ്ടെങ്കിലും അവശ്യ മരുന്നുകളുടെ വില അത്യാവശ്യമെങ്കില്‍ മാത്രമേ വർധിപ്പിക്കാൻ കഴിയൂ.
അവശ്യ മരുന്നുകളുടെ വില ഉയര്‍ത്തി കേന്ദ്രം
