ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ യുവതാരം കുതിച്ചുയര്‍ന്ന് തിലക് വര്‍മ. 69 സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 17 സ്ഥാനം മെപ്പെടുത്തി 22-ാം റാങ്കിലുമെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ഇരുവരേയും മെച്ചപ്പെട്ട നിലയിലെത്തിച്ചത്. നാല് മത്സരങ്ങളുടെ പരമ്പരില്‍ ഇരുവരും രണ്ട് വീതം സെഞ്ചുറികള്‍ നേടിയിരുന്നു. തിലക് തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി. സഞ്ജു ആദ്യത്തേയും അവസാനത്തേയും മത്സരങ്ങളിലാണ് സെഞ്ചുറി നേടുന്നത്.
നാലു കളികളില്‍ 280 റണ്‍സടിച്ച തിലക് വര്‍മ സെഞ്ചുറി നേടിയ രണ്ട് കളിയിലും നോട്ടൗട്ടായിരുന്നു. 140 ശരാശരിയും 198.58 സ്‌ട്രൈക്ക് റേറ്റും സ്വന്തമാക്കിയാണ് പരമ്പരയുടെയും കളിയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടും മൂന്നും ടി20 മത്സരങ്ങളില്‍ സഞ്ജുവിന് റണ്‍സെടുക്കാന്‍ സാധിക്കാതിരുന്നത് തിരിച്ചടിയായി. അവസാന മത്സരത്തിലും സെഞ്ചുറി നേടി ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച സഞ്ജു പരമ്പരയില്‍ 72 റണ്‍സ് ശരാശരിയിലും 194.58 സ്‌ട്രൈക്ക് റേറ്റിലും 216 റണ്‍സാണ് നേടിയത്.
ബൂം..! ഐസിസി ടി20 റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് തിലകും സഞ്ജുവും; ഒരാള്‍ ആദ്യ പത്തില്‍
