മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ത്രിഡി ചിത്രം ഡിസംബര്‍ 25നായിരുന്നു തിയേറ്ററുകളിലെത്തിയത്. ആശീര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു ബറോസ് എന്ന നിധി കാക്കുന്ന ഭൂതമായി പ്രധാനവേഷത്തില്‍ എത്തിയത്.
സാങ്കേതികമികവിന് കയ്യടി നേടാനായെങ്കിലും ബറോസ് കേരളത്തിലും ഇന്ത്യയിലെ മറ്റ് ഭാഷകളിലും തിയേറ്ററുകളെ തൃപ്തിയെടുത്തിരുന്നില്ല. അഡ്വാന്‍സ് ബുക്കിങ്ങില്‍ കേരളത്തില്‍ നിന്ന് മാത്രമായി ഒരു കോടിയോളം സ്വന്തമാക്കാനും ഓപണിങ് ഡേ കളക്ഷന്‍ മൂന്ന് കോടിക്ക് മുകളിലെത്തിക്കാനും കഴിഞ്ഞെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അതിന്റെ ഗുണമുണ്ടായില്ല.
ചിത്രത്തെ കുറിച്ച് വന്ന തണുപ്പന്‍ പ്രതികരണങ്ങളും വിമര്‍ശനങ്ങളും കളക്ഷനെ സാരമായി ബാധിച്ചിരിക്കുകയാണ്. ഒപ്പം ക്രിസ്മസ് റിലീസായെത്തിയ മറ്റ് ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടുന്നതും ബറോസിന് തിരിച്ചടിയായി.